Sunday, April 15, 2018
VAIKOM
ഇന്നലെ വൈക്കത്തപ്പന്റ ആറാട്ട് ഉദയനാപുരത്ത് നടന്നു. വൈകുന്നേരം, കൊടിമരച്ചുവട്ടിൽ കൊടിക്കൂറ യിലെശക്തി ആവാഹിച്ചിറക്കിയ ശേഷം, ശ്രീകോവിൽ പൂട്ടിയതാക്കോലുമായി പുറപ്പെടുന്ന വൈക്കത്തപ്പൻ, ഉദയനാപുരം തെക്കേ ഗോപുരത്തിൽ എത്തുമ്പോൾ ഉദയനാപുരത്തപ്പൻ എതിരേൽക്കുന്നു.(ആറാട്ടിന് മൂലവിഗ്രഹത്തിടമ്പാണുപയോഗിക്കുന്നത്. അതിനാൽ മേൽശാന്തിയാണെഴുന്നള്ളിക്കുന്നത്). വൈക്കത്തപ്പൻ ഇരുമ്പൂഴിക്കരയിലുള്ള കുളത്തിൽ ആറാടിയ ശേഷം, ഉദയനാപുരത്ത് വന്ന് ശ്രീകോവിലിൽ കൂടി പൂജ നടക്കും. ഉദയനാപുരം വിഗ്രഹം നല്ല ഉയരമുള്ളതിനാൽ അച്ചന്റ സമീപം നിൽക്കുന്ന പുത്രനെ പോലെയാണ് തോന്നുക.(ഉദയനാപുരം ആറാട്ട് ഇതുപോലെ തന്നെ വൈക്കത്ത് നടക്കുന്നു. ശിവലിംഗം നല്ല ഉയരമുള്ളതിനാൽ അച്ചന്റ മടിയിൽ ഇരിക്കുന്ന പുത്രനെ പോലെയാണ് തോന്നുക)
കൂടിപ്പൂജയ്ക്ക് ശേഷം രണ്ടുപേരും ചേർന്നുള്ള കൂടിപ്പൂജ വിളക്കും യാത്അയപ്പും കഴിഞ്ഞ് വൈക്കത്തപ്പൻ മടങ്ങുന്നു.
മുക്കുടി നിവേദ്യം
അഷ്ടമിച്ചടങ്ങുകൾ ആറാട്ടിന്റ പിറ്റേ ദിവസം രാവിലെ നടക്കുന്ന മുക്കുടി നിവേദ്യം.
ഉത്സവക്കാലത്തെ ക്രമംതെറ്റിയുള്ള നിവേദ്യത്താലും മറ്റും വൈക്കത്തപ്പന് ദഹനക്കേട് ഉണ്ടായപ്പോൾ വെള്ളോട്ടില്ലത്തിലെ മൂസ്സതിന് ദർശനം നൽകി, മരുന്നിന്റെ രഹസ്യം പറഞ്ഞു കൊടുത്തുണ്ടാക്കിച്ചതാണ് മുക്കുടി. ഇത് രാവിലെ വൈക്കത്തപ്പന് നിവേദിച്ച ശേഷം ഭക്തർക്ക് വിതരണം ചെയ്യുന്നു. സർവ്വ രോഗസംഹാരി എന്ന് വിശ്വസിച്ചു പോരുന്ന മുക്കുടി എന്ന് വിശ്വസിച്ചു പോരുന്ന മുക്കുടി വാങ്ങാൻ നീണ്ട ക്യൂ ഉണ്ടാകും. (വൈക്കത്തുനിന്നും മടങ്ങിയെങ്കിലും ദൃശ്യങ്ങൾ അയച്ചു തന്ന ശങ്കർക്ക് കടപ്പാട്)
ഹരി വയലാറ്റു മഠം
Subscribe to:
Post Comments (Atom)
No comments:
Post a Comment